ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ്; രാജകുടുംബത്തിന്റെ ആവശ്യം തള്ളി
ബുധന്‍, 26 നവംബര്‍ 2014 (15:58 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അമിക്കസ്ക്യൂറിയുടെ നിര്‍ദേശങ്ങള്‍ക്കു മറുപടി നല്കാന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യമാണ് തള്ളിയത്.
മറുപടി നല്കാന് രാജകുടുംബത്തിന് സാവകാശം അനുവദിച്ചെങ്കിലും, കേസ് മാറ്റി വയ്ക്കേണ്ടെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. കേസ് നാളെ ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.