ചാരക്കേസില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത്‌ സര്‍ക്കാരാണെന്ന് സുധീരന്‍

Webdunia
വെള്ളി, 24 ഒക്‌ടോബര്‍ 2014 (08:29 IST)
ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത്‌ സര്‍ക്കാരാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും സുധീരന്‍ പറഞ്ഞു.
 
ഐഎസ്‌ആര്‍.ഒ ചാരക്കേസ്‌ അന്വേഷിച്ച ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടന്ന സര്‍ക്കാര്‍ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
 
അതേസമയം ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കോടതി വിധി മാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. കോടതി വിധി പരിശോധിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.