ധനമന്ത്രി കെഎം മാണി ബജറ്റവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി നടത്തിയ ഹര്‍ത്താലിനിടയില്‍ അങ്കമാലിയില്‍ സംഘര്‍ഷം. ഹര്‍ത്തലിനൊടനുബന്ധിച്ച് നടത്തിയ പ്രകടനം കഴിഞ്ഞ് തിരിച്ചുപോകുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രകോപിതരായ പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി.
ആലുവക്ക് റൂറല്‍ എസ്‌പി യതീഷ് ചന്ദ്രയ്ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രകടനം കഴിഞ്ഞ് തിരിച്ചുവന്ന പ്രവര്‍ത്തകര്‍ എസ്പിയുടെ വാഹനത്തെ ആക്രമിച്ചതാണ് പൊലീസ് നടപടിക്ക് കാരണമായത്. എസ്പിയുടെ വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് എസ്‌പിയുടെ നേതൃത്വത്തില്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. ഇതോടെ ചിതറി ഒടിയ പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ട് അടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് നടപടിയില്‍ നാല് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു, അങ്കമാലി ഏരിയാ സെക്രട്ടടി കെകെ ഷിബുലാലിനെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്‌പിയുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത് ഇയാളുറ്റെ നേതൃത്വത്തിലാണെന്നാരോപിച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ അങ്കമാലി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് നേരിയ സംഘര്‍ഷത്തിനു കാരണമായി. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പൊലീസ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിരിക്കുന്നത്.