സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ 19കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ഡിസം‌ബര്‍ 2021 (11:35 IST)
സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ 19കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. അരുവിക്കര കല്‍ക്കുഴി സ്വദേശി മോഹന്‍ സ്വരൂപ് എന്ന് 58കാരനെ പൊലീസ് അറസ്റ്റുചെയ്തു. അരുവിക്കര പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. മറ്റുകുട്ടികള്‍ ക്ലാസില്‍ ഇല്ലാതിരുന്ന സമയത്ത് പഠിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനത്തിന്റെ ഉടമകൂടിയാണ് ഇയാള്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍