സുപ്രീംകോടതി വിധിയിൽ ഗുരുതരമായ പിഴവെന്ന്; സൗമ്യ വധക്കേസില്‍ സംസ്ഥാനസർക്കാർ പുനഃപരിശോധന ഹർജി നൽകി

വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (16:52 IST)
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹര്‍ജി നൽകി. സുപ്രീംകോടതി വിധിയിൽ ഗുരുതരമായ പിഴവ് വന്നിട്ടുണ്ടെന്ന് സർക്കാർ അഭിപ്രായപ്പെട്ടു. ഗോവിന്ദചാമിക്ക് സൗമ്യയുടെ മരണത്തിൽ പങ്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കൊലക്കുറ്റം ചുമത്തണമെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കുന്നു.

ജസ്റ്റിസ്‌ രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് സർക്കാർ പുനപരിശോധനാ ഹർജി സമർപ്പിച്ചിരിക്കുന്നത്. സർക്കാറിന്റെ ഹർജി ജഡ്‌ജിമാരുടെ ചേമ്പറിലായിരിക്കും പരിഗണിക്കുക.

സൗമ്യയുടെ മരണത്തിൽ ഗോവിന്ദച്ചാമിക്ക് പങ്കില്ലെന്നു പറയാനാകില്ല. ഗോവിന്ദച്ചാമിക്കെതിരേ കൊലക്കുറ്റം ചുമത്തണം. കീഴ്ക്കോടതി വിധിച്ച വധശിക്ഷ പുനസ്‌ഥാപിക്കണമെന്നും സംസ്‌ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. ഐപിസി മുന്നൂറാം വകുപ്പിന്റെ സാധ്യത പരിശോധിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക