സോളാര്‍ കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണം: ബിജു രാധാകൃഷ്ണന്‍
സോളാര്‍ തട്ടിപ്പ് കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ ഈ ആവശ്യം ഉന്നയിച്ചത്. അപേക്ഷ അടുത്തമാസം രണ്ടിന് കോടതി പരിഗണിക്കും.