''എല്‍ഡിഎഫ് സമരങ്ങളെല്ലാം പരാജയപ്പെട്ടു; മദ്യനയത്തിലെ ഭിന്നത അവസാനിച്ചു ''

Webdunia
ബുധന്‍, 31 ഡിസം‌ബര്‍ 2014 (14:13 IST)
മദ്യനയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത തീര്‍ന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന സമരങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും. കോണ്‍ഗ്രസുകാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസ് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി പിടിച്ച്  സംസ്ഥാന സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് സമരങ്ങള്‍ കൊണ്ടു വന്നെങ്കിലും എല്ലാം പരാജയമായിരുന്നു. എല്ലാസമരങ്ങളും പരാജയപ്പെട്ട എല്‍ഡിഎഫ് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് ഇപ്പോളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്നും. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വേണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.