എസ് എൻ ഡി പിയും ആർ എസ് എസും രണ്ട് ധ്രുവങ്ങളിൽ, അവർക്ക് ഒന്നിക്കാൻ കഴിയില്ല; പിണറായി വിജയൻ

വ്യാഴം, 28 ഏപ്രില്‍ 2016 (13:10 IST)
എസ് എൻ ഡി പിയെ ആർ എസ് എസുമായി കൂട്ടിക്കെട്ടാനാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നതെന്ന് സി പി എം പൊളിറ്റിക് ബ്യൂറോ അംഗം പിണറായി വിജയൻ അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ പിൻഗാമികൾ വെള്ളാപ്പള്ളിയെ കണ്ടുകൊണ്ടല്ല എസ് എൻ ഡി പിയിലേക്ക് വന്നത് എന്നും പിണറായി വ്യക്തമാക്കി.
 
എസ് എൻ ഡി പിയുടെ പ്രവർത്തനങ്ങളും ശ്രീനാരായണ ഗുരുവിന്റെ ധർമ്മവും ആർ എസ് എസിന്റെ തത്വശാസ്ത്രവും നിൽക്കുന്നത് വ്യത്യസ്തമായ രണ്ടിടങ്ങളിലാണെന്നും രണ്ടിന്റേയും ധർമങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഈ സാഹചര്യത്തിൽ എസ് എൻ ഡി പിയെ ആർ എസ് എസിലേക്ക് എത്തിക്കാനാണ് ബി ഡി ജെ എസ് എന്ന പാർട്ടി രൂപീകരിച്ചതെന്നും പിണറായി പറഞ്ഞു. 
 
എസ് എൻ ഡി പിയേയും ശ്രീ നാരായണഗുരുദേവനേയും ബഹുമാനിക്കാത്ത വെള്ളാപ്പള്ളി ഈ പ്രസ്ഥാനത്തെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് നേതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക