എസ്എന്‍ഡിപി - ആര്‍എസ്എസ് ബന്ധം ആത്മഹത്യാപരം: കോടിയേരി

ഞായര്‍, 9 ഓഗസ്റ്റ് 2015 (12:11 IST)
എസ്എന്‍ഡിപി- ആര്‍എസ്എസ് ബന്ധത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. എസ്എന്‍ഡിപി - ആര്‍എസ്എസ് ബന്ധം ശാശ്വതമായി നിലനില്‍ക്കില്ല. എസ്എന്‍ഡിപിയെ വിഴുങ്ങാന്‍ വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന് അവസരമുണ്ടാക്കിക്കൊടുക്കുകയാണ്. ഈ ബന്ധം ആത്മഹത്യാപരമാണെന്നും കോടിയേരി പറഞ്ഞു.

സിപിഎം ആരെയും അവഗണിച്ചിട്ടില്ല. എന്നാല്‍ സമൂദായസംഘടനകളെ പോഷക സംഘടനകളാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. നവോത്ഥാന പ്രസ്ഥാനമായ ആര്‍എസ്എസ് മതാധിഷ്ഠിത നിലപാടുകളുമായി മുന്നോട്ട് പോകുന്നവരാണ്. അതേസമയം സമൂദായ സംഘടനകളെ പോഷക സംഘടനകളാക്കി മാറ്റാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു. ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രീനാരായണഗുരു ആഹ്വാനം ചെയ്തു. സിഎച്ച് കണാരന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ എസ്എന്‍ഡിപിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ ആയിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ ഒരുകാലത്ത് സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടതു വലതു മുന്നണികള്‍ കൈയൊഴിഞ്ഞപ്പോള്‍ എസ്എന്‍ഡിപി ആര്‍എസ്എസിന് മുന്നിലെത്തിയത്. വിവിധ നിലപാടുകള്‍ എസ്എന്‍ഡിപി സ്വീകരിക്കുന്നതില്‍ അദ്ഭുതമില്ല. ഞങ്ങളെ ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്ന നിലപാട് ഒരു സംഘടനയും എടുക്കാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിനെതിരായി ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.

വെബ്ദുനിയ വായിക്കുക