ഹിന്ദു പിന്നോക്ക സമുദായങ്ങളെ കൂട്ടിച്ചേര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ എസ്‌എന്‍ഡിപി
ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (17:13 IST)
കേരളത്തിലെ ഹിന്ദു പിന്നോക്ക വിഭാഗങ്ങളെയും സമാന മനസ്കരേയും കൂട്ടിച്ചേര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ എസ്‌എന്‍ഡിപിയോഗത്തില്‍ തീരുമാനം. ചേര്‍ത്തലയില്‍ ചേര്‍ന്ന യൂണിയന്‍ നേതൃയോഗത്തിലാണ് നിര്‍ണായക തീരുമാനം എസ്എന്‍ഡിപി തത്വത്തില്‍ അംഗീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എസ്എന്‍ഡിപി കൗണ്‍സിലിന്റെ അനുമതിയോട് കൂടിയായിരിക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള തീരുമാനത്തിന് യോഗത്തില്‍ ഭൂരിപക്ഷം പേരും പിന്തുണച്ചു. മറ്റ് ഭൂരിപക്ഷ സമുദായങ്ങളുമായി ചേര്‍ന്നാകണം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കേണ്ടതെന്നാണ് തീരുമാനം. ഇതിന് മുന്നോടിയായി കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ സംരക്ഷണത്തിനായി എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ കേരളയാത്ര നടത്തും. പാര്‍ട്ടീ രൂപീകരണത്തിന്റെ ഭാഗമായി
ഭൂരിപക്ഷ സമുദായങ്ങളെ കോര്‍ത്തിണക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന തീരുമാനവുമായി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യോഗം സജീവമായി ഇടപെടും. സ്വന്തം നിലയിലോ ഏതെങ്കിലും മുന്നണിയുടെ ഭാഗമായോ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമുദായ അംഗങ്ങള്‍ യൂണിയന്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങണമെന്ന് നേതൃയോഗം തീരുമാനിച്ചു.