എസ്എന്‍ഡിപി ബിജെപിയുമായി യോജിക്കില്ലെന്ന തീരുമാനം സ്വാഗതാര്‍ഹം: കോടിയേരി
ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (12:08 IST)
എസ്എന്‍ഡിപി ബിജെപിയുമായി യോജിക്കില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമോയെന്ന് ആശങ്കയുണട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ തോറ്റിരുന്നു. ഈ യാഥാര്‍ഥ്യം എസ്എന്‍ഡിപി നേതൃത്വം തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് വെളളാപ്പളളി നടേശന്‍ രാവിലെ പറഞ്ഞു. പ്രവര്‍ത്തകരുടെ തീരുമാനമാണ് താന്‍ അംഗീകരീക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ എന്ത് തീരുമാനമെടുത്താലും താന്‍ അത് അംഗീകരീക്കും. എസ്എൻഡിപി യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്ന ദാസൻ മാത്രമാണ് താനെന്നും. അന്തിമ തീരുമാനം ഇന്നത്തെ എസ്എൻഡിപി യോഗത്തിന്റെ ഭാരവാഹികളുടെ യോഗത്തിന് ശേഷമെന്നും വെള്ളാപ്പള്ളി ചേർത്തലയിൽ പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാനും ആക്രമിക്കാനും പലരും പല കോണുകളില്‍ നിന്നുമായും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഏത് നീക്കവും എസ്എന്‍ഡിപി ഒറ്റക്കെട്ടായി ചെറുക്കും. യോഗത്തെ തകര്‍ക്കാമെന്ന് ആരും ചിന്തിക്കേണ്ട. ആരെയും ഭയപ്പെടേണ്ട സാഹചര്യം ഒന്നും ഇല്ലെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. ആരുടെ മുന്നിലും മുട്ടുകുത്താൻ തയാറാല്ല. ഞങ്ങൾ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കേണ്ടേത് ഞങ്ങളാണ്. കുറേ രാഷ്ട്രീയ തമ്പുരാക്കൻമാർ ഞങ്ങളെ അടിയാൻമാരെ പോലെയാണ് കാണുന്നത്. അതാണ് അപകടവും അവർക്ക് പറ്റിയ അപജയവും. വ്യക്തിപരമായി പലതും പറഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.