സിപിഎം എസ്എന്‍ഡിപിയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള. സോഷ്യലിസ്റ്റ് ജനത അധ്യക്ഷനായ എംപി വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യുഡിഎഫ് പരിഗണിക്കാത്തത് എന്തുകൊണ്ടാണന്ന് തനിക്ക് അറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയുമായി അയിത്തമില്ലെന്നും എസ്എന്‍ഡിപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ ഭൂരിപക്ഷസമുദായങ്ങള്‍ നേരിടുന്ന അവഗണനയെക്കുറിച്ച് അമിത് ഷായെ ധരിപ്പിച്ചതായും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.