തട്ടുകടകൾ രാത്രി പതിനൊന്നു വരെ മാത്രമാവും

ഞായര്‍, 16 ഏപ്രില്‍ 2023 (13:08 IST)
തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകളുടെ പ്രവർത്തന സമയം പരമാവധി രാത്രി പതിനൊന്നു മണി വരെയാക്കാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ തന്നെ ഇത് നടപ്പാക്കും. രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന തട്ടുകടകളുടെ പരിസരത്തു ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ എന്നിവർ താവളമാക്കുന്നു എന്ന പോലീസ് റിപ്പോർട്ടും ഇത്തരമൊരു തീരുമാനം എടുക്കാൻ നിര്ബന്ധിതമായിട്ടുണ്ട്.
 
ഇതിനൊപ്പം തട്ടുകടകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളാക്കി തിരിക്കുകയും ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്.ഒ മാരുടെ കീഴിലുമാക്കിയാവും നിയന്ത്രണം. ഇതുകൂടാതെ അംഗീകൃത കടകൾക്ക് നഗരസഭാ ലൈസൻസും നൽകും. ഇപ്പോൾ ഉള്ള തട്ടുകടകൾക്ക് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിട്ടുള്ളത്. ഇത് ഉടൻ തന്നെ നിർത്തലാക്കും.
 
നിലവിലെ സ്ഥിതി അനുസരിച്ചു ശംഖുമുഖം, വേലി, കോവളം, പൂജപ്പുര, കവടിയാർ എന്നിവയാണ് പുതിയ സോണുകളായി കണ്ടെത്തിയിട്ടുള്ളത്. നിലവിലെ കണക്കുകൾ അനുസരിച്ചു നഗരസഭയിൽ തട്ടുകടകൾ തുടങ്ങുന്നതിനായി മൂവായിരത്തിലധികം അപേക്ഷകളാണുള്ളത്. കഴിഞ്ഞ ഏപ്രിലിന് ശേഷം പുതിയ കടകൾക്ക് തുടങ്ങാനുള്ള അനുമതി നൽകിയിട്ടുമില്ല.     
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍