തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. തിരുവനന്തപുരം മെട്രോയുടെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ മെട്രോ നിര്‍മാണം ആരംഭിക്കാനാണ് ആലോചന. തിരുവനന്തപുരത്ത് മെട്രോ കൊണ്ടുവരുന്നതിന് മുന്നോടിയായി സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനം കെ.എം.ആര്‍.എല്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ കൊണ്ടുവരാനാണ് ആലോചന. തിരുവനന്തപുരത്ത് 39 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും മെട്രോ നിര്‍മിക്കുക. ലൈറ്റ് മെട്രോയ്ക്ക് കിലോമീറ്ററിന് 150 കോടിയാണ് ചെലവ് ഉദ്ദേശിക്കുന്നത്.