സംസ്ഥാനത്തെ സാഹചര്യങ്ങൾ ഗുരുതരമാണെന്നും മെയ് 15 ഓടെ 6 ലക്ഷം രോഗികൾ സംസ്ഥാനത്തുണ്ടാകുമെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു. ലിക്വിഡ് ഓക്‌സിജൻ ഉപയോഗിക്കേണ്ട രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് സംസ്ഥാനത്തുള്ളത്. രോഗികൾ വർധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന ഓക്‌സിജൻ സംസ്ഥാനത്തിനകത്ത് തന്നെ വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.