2000 രൂപ കൊവിഡ് ദുരിതാശ്വാസം, സ്ത്രീകൾക്ക് സൗജന്യയാത്ര,പാലിന് 3 രൂപ കുറയ്‌ക്കും: ജനപ്രിയ ഉത്തരവ് ഒപ്പുവെച്ച് സ്റ്റാലിൻ
കൊവിഡ് ദുരിതാശ്വാസ പദ്ധതിപ്രകാരം അരി ലഭിക്കാൻ അർഹതയുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യ ഗഡുവായി 2000 രൂപ നൽകാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡിഎംകെ വാഗ്‌ദാനം ചെയ്‌തിരുന്നു.
2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. 4,153.39 കോടി രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആവിൻ പാലിന് മൂന്ന് രൂപ കുറയ്‌ക്കും. മെയ് 8 മുതൽ സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര. സര്‍ക്കാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സബ്‌സിഡിയായി 1,200 കോടി രൂപ.