കരിപ്പൂര്‍ വിമാനത്താവളത്തില്‍ 6 കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍

ചൊവ്വ, 12 ഓഗസ്റ്റ് 2014 (13:11 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 6 കിലോ സ്വര്‍ണം കണ്ടെത്തി. രണ്ട് കിലോ സ്വര്‍ണമുള്ള ഒരു ബാഗും 4 കിലോ സ്വര്‍ണമുള്ള ഒരു സ്യൂട്ട്കേസുമാണ് കണ്ടെത്തിയത്. 
 
സ്വര്‍ണ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ വിമാനത്താവളത്തില്‍ സൂക്ഷ്മമായ പരിശോധന നടത്തി. ചില യാത്രക്കാരെയും ചില വിമാനത്താവള ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 
 
ആദ്യം എത്തിയ എമിറേറ്റ്‍സ് വിമാനത്തിലെ യാത്രക്കാര്‍ പോയിക്കഴിഞ്ഞപ്പോഴാണ്‌ 2 കിലോ സ്വര്‍ണമുള്‍ക്കൊണ്ട ബാഗ് കണ്ടെത്തിയത്. തുടര്‍ന്നു വന്ന എയര്‍ ഇന്ത്യ വിമാന യാത്രക്കാര്‍ പോയപ്പോള്‍ നാലു കിലോ സ്വര്‍ണമുള്ള സ്യൂട്ട് കേസും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
 
കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയുടെ ഒരു കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇതിനോട് അനുബന്ധിച്ച് ഒരു വിമാന യാത്രക്കാരെയും ഇയാളെ സഹായിക്കാന്‍ ശ്രമിച്ച മൂന്നു ജീവനക്കാരെയും കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു. 

വെബ്ദുനിയ വായിക്കുക