സിപിഎം നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് ആറുമണിയോടെയാണ് അന്ത്യം.
തൃശൂരിൽ പൊതുപരിപാടിയുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.
ക്യമ്പസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽചെയറിയിലാണു പൊതുപ്രവർത്തനം നടത്തിയത്. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ.
സമീപകാലത്ത് നടത്തിയ യാത്രയുമായി ബന്ധപ്പെട്ടുള്ള യാത്രാവിവിരണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ 14ന് കെഎസ്‌യു പ്രവർത്തകരുടെ കത്തിക്കുത്തേറ്റതോടെയാണ് അരയ്‌ക്ക് താഴേക്ക് സ്വാധീനം നഷ്‌ടമായത്. ഭാര്യ: സീന. മകൾ: കയനില.