കോന്നിയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ സിം സംഘടിപ്പിച്ചത് വ്യാജമായി
പാലക്കാട് റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ സിം സംഘടിപ്പിച്ചത് വ്യാജമായാണെന്ന് പൊലിസ് കണ്ടെത്തി. കോന്നിയിലെ മരിച്ച പെണ്‍കുട്ടിയുടെ അയല്‍ക്കാരിയുടെ പേരിലാണ് ഇവര്‍ സിം എടുത്തിരുന്നത്. അയല്‍ക്കാരി അറിയാതെയാണ് പെണ്‍കുട്ടികള്‍ സിം എടുത്തത്. പൊലീസ് തിരക്കിയെത്തിയപ്പോഴാണ് അയല്‍വാസിയായ മോളി സംഭവമറിയുന്നത്. പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടില്ലെന്ന് മോളി പറഞ്ഞു.
റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട കോന്നി സ്വദേശികളായ പെണ്‍കുട്ടികള്‍ ബംഗളൂരുവിലേക്ക് പോയിരുന്നതായി പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മരണമടഞ്ഞ ആതിര, രാജി എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. ആതിരയുടെ രണ്ടു മണിക്കും, രാജിയുടെ നാലുമണിക്കുമാണ് സംസ്‌കാരം നടക്കുക. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആര്യ കെ സുരേഷ് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.