രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി നടന്‍ സിദ്ദിഖ്; ചൈനയില്‍ പഠിക്കാന്‍ പോയപ്പോള്‍ സഹപാഠിയുടെ നഗ്നചിത്രം എടുത്തെന്നും ആരോപണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 26 ഓഗസ്റ്റ് 2024 (14:57 IST)
രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി നടന്‍ സിദ്ദിഖ്. യുവ നടി രേവതി സമ്പത്തിന്റെ ലൈംഗിക ആരോപണത്തിന് പിന്നാലെ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു. രേവതി സമ്പത്തിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ പ്രത്യേക അജണ്ട ഉണ്ടെന്നും ഓരോ സമയങ്ങളില്‍ ഇവര്‍ വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. ഇപ്പോഴാണ് ബലാത്സംഗ പരാതി ഉന്നയിച്ചത്. മുന്‍പ് താന്‍ മോശമായി സംസാരിച്ചെന്നു മാത്രമായിരുന്നു ആരോപണം. പിന്നീട് പോക്‌സോ കേസ് അടക്കം ചുമത്താവുന്ന തരത്തിലേക്ക് ആരോപണം മാറ്റിയെന്നും നടന്‍ പറയുന്നു. 
 
2016 ഒരുതവണ മാതാപിതാക്കള്‍ക്കൊപ്പമാണ് രേവതിയെ കണ്ടിട്ടുള്ളത്. ചൈനയില്‍ ഉപരിപഠനത്തിന് പോയപ്പോള്‍ സഹപാഠിയുടെ നഗ്‌നചിത്രം എടുത്തതിന് അവിടെനിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് രേവതി സമ്പത്തെന്നും ഇവര്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നും പരാതിയില്‍ സിദ്ദിഖ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍