ഐഎസ്ആര്‍ഒ ചാരക്കേസ്: സിബി മാത്യൂസ് അപ്പീല്‍ നല്‍കി

ബുധന്‍, 3 ഡിസം‌ബര്‍ 2014 (15:51 IST)
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യൂസ് സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കി.ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍. വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
 
എട്ടംഗ അന്വേഷണ സംഘത്തില്‍ അഞ്ചുപേര്‍ക്കെതിരെ മാത്രമാണ് സിബിഐ നടപടിക്ക് ശുപാര്‍ശ ചെയ്തതെന്നും. നടപടിക്കുള്ള സിബിഐ ശുപാര്‍ശ നിയമപരമല്ലെന്നും അപ്പീലില്‍ പറയുന്നു.
 
നേരത്തെ കേസില്‍ വിശദമായ അന്വേഷണം നടത്തിയ സിബിഐ ചാരവൃത്തി നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാത്തെതിനെത്തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലായിരുന്ന് സുപ്രീം കൊടതി വിധി.  
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക