കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ മനഃപൂർവ്വം ചിലയാളുകൾ പ്രതിയാക്കുകയായിരുന്നുവെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. ദിലീപിനെതിരെ പീഢന കേസിൽ ഗൂഡാലോചന കുറ്റം ചുമത്തിയപ്പോൾ ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പി.സി.ജോർജ് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ലെന്നും ഷോൺ പറയുന്നു.
തന്നെ അപായപ്പെടുത്താൻ ശ്രീകുമാർ മേനോൻ ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് മഞ്ജു ഡി ജി പിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകുമാർ മേനോനെതിരെ ഷോൺ ജോർജും രംഗത്തെത്തിയത്. മഹാഭാരതം എന്നത് ഇല്ലാക്കഥയാണെന്നും അതിനായി ദിലീപിനെതിരെ നിൽക്കുമെന്ന് ഉറപ്പുള്ളവരെ ശ്രീകുമാർ കൂട്ടുപിടിക്കുകയായിരുന്നുവെന്നും ഷോൺ പറയുന്നു.
ദൈവം എന്നൊരാൾ മുകളിലുണ്ട്......കാരണം ദിലീപിനെതിരെ പീഢന കേസിൽ ഗൂഡാലോചന കുറ്റം ചുമത്തിയപ്പോൾ ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പി.സി.ജോർജ് പറഞ്ഞപ്പോൾ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടി.കൃത്യമായി ഈ സംഭവങ്ങളുടെ പിന്നിൽ ശ്രീകുമാർ മേനോനും അദ്ദേഹത്തിന്റെ ഒരിക്കലും നടക്കില്ലാത്ത മഹാഭാരതം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം വഴി പ്രലോഭനങ്ങൾ നൽകി കൂടെ നിർത്തിയ കുറെ വ്യക്തികളും ദിലീപിന്റെ കരിയർ തകർക്കാൻ കൂടെ നിന്നുവെന്ന് പി.സി.ജോർജ് ആരോപിച്ചിരുന്നു.
പക്ഷേ അന്ന് അതിനെ എല്ലാവരും തള്ളി പറഞ്ഞു എങ്കിലും ഇന്ന് ഏറെ കുറെ കാര്യങ്ങൾ വ്യക്തമായിരിക്കുന്നു. അദ്ദേഹത്തിന്റെ മഹാഭാരതം എന്ന പ്രോജക്റ്റ് ഒരു ഇല്ലാ കഥയായിരുന്നു. ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്ക് വേണ്ടി മഞ്ജു വാര്യർ ഉൾപ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച് കൂടെ നിർത്തി അയാൾ കാണിച്ച് കൂട്ടിയതാണ് ഈ ഗൂഢാലോചന കുറ്റം. ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു ദിലീപ് പൂർണ്ണമായും നിരപരാധിയാണെന്ന്.
ഇദ്ദേഹത്തിനെതിരെയുണ്ടായ ഗുഢാലോചനയെ പറ്റി കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് പീഢന കേസിൽ പോലും അന്ന് സംശയം രേഖപെടുത്തിയത്.എന്നാൽ പീഢന കേസ് സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റകാർക്ക് ഉചിതമായ ശിക്ഷ വാങ്ങി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവർത്തിക്കുന്നു.കൂടാതെ അന്ന് നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ചും തുറന്ന് പറയാൻ മഞ്ജു വാര്യർ തയ്യാറാകണം..കാരണം അതിന് മഞ്ജുവിന് മാത്രമേ കഴിയൂ....