പത്ത് മാസങ്ങൾക്ക് ശേഷം പാർട്ടി വേദിയിലെത്തി ശോഭാ സുരേന്ദ്രൻ

വ്യാഴം, 4 ഫെബ്രുവരി 2021 (12:07 IST)
പത്ത് മാസങ്ങൾക്ക് ശേഷം പാർട്ടിയിൽ വീണ്ടും സാന്നിധ്യം അറിയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടി പുനസംഘടനയിൽ തന്നെ തഴഞ്ഞുവെന്ന ആക്ഷേപം മുൻനിർത്തി കഴിഞ്ഞ പത്ത് മാസങ്ങളായി പാർട്ടി യോഗങ്ങളിൽ ശോഭാ സുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല.
 
ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന തൃശൂരിലെ യോഗത്തിലാണ് ശോഭാ സുരേന്ദ്രൻ പങ്കെടുക്കുന്നത്. ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന യോഗത്തിൽ ഞാൻ പങ്കെടുക്കുന്നു. എന്റെ സുഹൃത്തുക്കളും സംഘടനയും അതാഗ്രഹിക്കുന്നു. ഇതിനപ്പുറം ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല. പദവിയുടെ കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് കിട്ടിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഘടനാതലത്തിൽ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകണമെന്നാണ് ദേശീയനേതൃത്വം മുന്നോട്ട് വെച്ച നിർദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍