ശബരിമല നട തിങ്കളാഴ്‌ച അടച്ചതോടെ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധത്തിന് തെല്ല് വിരാമമായിരിക്കുകയാണ്. നടിയും ആക്‌ടിവിസ്‌റ്റുമായ രഹ്‌ന ഫാത്തിമ മലയകറാൻ എത്തിയതിന് ശേഷം പ്രശ്‌നങ്ങൾ കൂടിവരികയായിരുന്നു. എന്നാൽ രഹ്‌നയ്‌ക്കെതിരെ ആരോപണങ്ങൾ കൂടിക്കൂടിവരികയാണിപ്പോൾ. ബിജെപി നേതാവായയ ശോഭാ സുരേന്ദ്രനാണ് ഇപ്പോൾ രഹ്‌നയ്‌ക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.