'അയ്യപ്പ ദർശനത്തിൽ നിന്ന് പിന്മാറിയത് കുട്ടികളെ മുൻനിർത്തി പ്രതിഷേധം നടത്തിയതുകൊണ്ട്': മലകയറാനെത്തിയ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ

വെള്ളി, 19 ഒക്‌ടോബര്‍ 2018 (12:58 IST)
ശബരിമല കയറാനെത്തിയ രഹ്‌നയും കവിതയും പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങി. സംഭവത്തിൽ വിശദീകരണവുമായി ഇരുവരും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളെ മുൻനിർത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണ് അയ്യപ്പ ദർശനത്തിൽ നിന്ന് പിന്മാറിയതെന്ന് തെലുങ്ക് മാധ്യമപ്രവർത്തക കവിത പറഞ്ഞു. 
 
എന്നാൽ, താന്‍ വിശ്വാസിയാണെന്നും ഇക്കാര്യം വേറെ ആരും പറയേണ്ടെന്നും തനിക്കും തന്റെ കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കണമെന്നുമാണ് രഹ്ന ഫാത്തിമ മാധ്യമങ്ങളോട്‌ പറഞ്ഞത്. ശബരിമല കയറാൻ എത്തിയതിന് രഹ്ന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നതിനെത്തുടർന്നാണ് ഈ ആവശ്യം.
 
അതേസമയം, ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ കവിതയ്‌ക്ക് യൂണിഫോമും രഹ്‌നയ്‌ക്ക് ഹെല്‍മറ്റും നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേസമയം, ശബരിമലയില്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഐജി ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍