കൊക്കെയ്ന്‍ കേസില്‍ യുവനടന് ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഇവരുടെ രക്തപരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. കൊച്ചിയില്‍ കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നുമാണ് കൊക്കെയ്നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേര് പൊലീസ് പിടിയിലായത്. ഷൈന്‍ ടോം ചാക്കോ ,സഹസംവിധായിക ബ്ളസി, മോഡലുകളായ ടിന്‍സി , രേഷ്മ, സ്നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു. ഇതില്‍ കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിന് തിരിച്ചടിയാവുകയാണ്