ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വഞ്ചകനാണ് ഷിബു ബേബി ജോണ്‍: ഗണേഷ് കുമാര്‍

ശനി, 25 ജൂണ്‍ 2016 (18:25 IST)
മുന്‍മന്ത്രി ഷിബു ബേബി ജോണിനെതിരെ എം എല്‍ എ കെ ബി ഗണേഷ് കുമാര്‍. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വഞ്ചകനാണ് ഷിബു ബേബി ജോണ്‍ എന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷന് മൊഴി നല്കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷിബുവിനെതിരെ ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത്.
 
താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വഞ്ചകനാണ് ഷിബു. തന്നെ വഞ്ചിച്ചതിലുള്ള ദൈവശിക്ഷയാണ് ചവറയിലെ ഷിബുവിന്റെ പരാജയം. പത്തനാപുരത്ത് തന്നെ തോല്പിക്കാന്‍ ഷിബുവുമായി ബന്ധപ്പെട്ട ചിലര്‍ പണം ഒഴുക്കിയതായും അദ്ദേഹം ആരോപിച്ചു.
 
തനിക്കെതിരെ സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗണേഷ് കുമാര്‍ ആണെന്ന് ഷിബു ബേബി ജോണ്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഗണേഷ് കുമാര്‍ ഇങ്ങനെ മറുപടി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക