‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ - മുഖ്യമന്ത്രിക്കെതിരെ ഷിബു ബേബി ജോണ്‍; ആര്‍ എസ് പിയെ സര്‍വ്വകക്ഷിസംഘത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ഷിബു

വ്യാഴം, 24 നവം‌ബര്‍ 2016 (10:33 IST)
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഷിബു മുഖ്യമന്ത്രിക്കെതിരെ നിശിതവിമര്‍ശനം നടത്തുന്നത്.
 
രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കേരളത്തിലെ സഹകരണമേഖലയില്‍ ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലേക്ക്  ആര്‍ എസ് പിയെ വിളിക്കാത്തതിനെ വിമര്‍ശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. മുന്‍മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; 
 
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
 
"കേരളത്തിൽ നിന്നുള്ള സർവ്വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനാനുമതി നിഷേധിച്ചു" ഈ വാർത്ത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അറിയിക്കട്ടെ .'ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശന മതി നൽക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടാണ് സൂചിപ്പിക്കുന്നത് .
പക്ഷെ ചില ദാർഷ്ട്യങ്ങൾക്ക് ചില പ്പോൾ പൊടുന്ന നവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോൾ കിട്ടിയത് .കേരളത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചപ്പോൾ 'ആർ എസ് പി 'എന്ന രാഷ്ട്രീയ പാർട്ടിയെ വിളിക്കാതിരിക്കാൻ, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു.കേരളത്തിന്റെ മുഴുവൻ ജനങ്ങളുടെയുമായ ഒരു പ്രശ്നം ചർച്ച ചെയ്യുന്ന ഇടത്ത് സങ്കുചിത രാഷ്ട്രീയം കലർത്തി' നമ്മുടെ ഭരണനേതാക്കൾ .അത് തന്നെയാണ് ഇപ്പോൾ നരേന്ദ്ര മോദിയും ചെയുന്നത് .
ജനങ്ങളുടെ പ്രശനങ്ങൾ ചർച്ച ചെയ്യുന്നിടങ്ങളിൽ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി പി എം നേതൃത്വം പരിശോധിക്കണം.ആർ എസ് പി ഇന്ത്യൻ പാർലമെന്റിൽ അംഗമുള്ള രാഷt ടീ യ പ്രസ്ഥാനമാണ്,ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിട്ടുള്ള ഒരു പാർട്ടിയാണ് . ഇന്നലെ കിളിർത്തു വന്നവരുമായി സർവ്വകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകൾ തീരുമാനം എടുക്കന്നത് കൊണ്ടാണ്.
'ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശന മതി നൽക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയും ചെയ്യുന്നത് ഇത് തന്നെയാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയാകുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യ .

വെബ്ദുനിയ വായിക്കുക