ഷെറിൻ അമേരിക്കൻ പൗരനോ? പൗരത്വം പ്രശ്നമാകും

തിങ്കള്‍, 30 മെയ് 2016 (13:47 IST)
പിതാവിനെ പൈശാചികമായി കൊലപ്പെടുത്തിയ കേസിൽ പൊലീസിന് മുന്നിൽ മകൻ ഷെറിന്റെ പൗരത്വം പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഏതാനും വർഷങ്ങളായി കേരളത്തിലാണ് താമസമെങ്കിലും താൻ അമേരിക്കൻ പൗരനാണ് എന്നാണ് ഷെറിന്റെ വാദം. ഇതേതുടർന്ന്, കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ടു. 
 
സ്വത്ത് തർക്കത്തെതുടർന്ന് പിതാവിനെ അദ്ദേഹത്തിന്റെ തന്നെ തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു ഷെറിൻ. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശരീരം മുറിച്ച് കഷ്ണങ്ങളാക്കി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.
 
രണ്ടു ദിവസമായി പരസ്പര വിരുദ്ധമായിട്ടായിരുന്നു ഷെറിൻ മൊഴി നൽകിയിരുന്നത്. പൊലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനെത്തുടർന്ന് മൃതദേഹ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ ഇന്ന് രാവിലെയാണ് ഷെറിൻ പൊലീസിനോട് വ്യക്തമാക്കിയത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക