സഹ തടവുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ മര്‍ദ്ദിച്ചു എന്നാണ് കേസ്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം കണ്ണൂര്‍ വനിതാ ജയിലില്‍ നടന്നത്. കുടിവെള്ളം എടുക്കാന്‍ പോയ വിദേശ വനിതയായ ജൂലിയയെയാണ് ഷെറിനും മറ്റൊരു തടവുകാരിയായ ശബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
നൈജീരിയന്‍ തടവുകാരിയെയാണ് ഷെറിന്‍ ആക്രമിച്ചത്. കുടിവെള്ളം എടുക്കാന്‍ പോയപ്പോള്‍ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. വിദേശ വനിതയുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തിടുക്കപ്പെട്ട് ഷെറിന്റെ മോചനം നേരത്തെ അംഗീകരിച്ചത്. 14 വര്‍ഷത്തെ തടവ് അനുഭവിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇളവ് നല്‍കിയത്.