ശശീന്ദ്രന്റെ മരണം ആത്മഹത്യതന്നെ: സിബി ഐ
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (12:51 IST)
മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ മരണം ആത്മഹത്യതന്നെയെന്ന് സിബിഐ.
ശശീന്ദ്രന്റെ ബന്ധുക്കള്‍ മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് സി ബി ഐ പുനരന്വേഷണം നടത്തിയത്.
എന്നാല്‍ മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമരിപ്പിച്ചത്.രണ്ടുമക്കളേയും കൊന്ന ശേഷം ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നായിരുന്നു സിബിഐയുടെ മുന്‍ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കേസില്‍ പാലക്കാട്ടെ വ്യവസായി വി എം രാധാകൃഷ്ണനെ ആല്‍മഹത്യാപ്രേരണാക്കുറ്റം ചുമത്തി പ്രതിചേര്‍ത്തിട്ടുണ്ട്. അഴിമതിയുടെ പേരില്‍ രാധാകൃഷ്ണന്റെ ഭീഷണിയും സമ്മര്‍ദ്ദവുമാണ് ശശീന്ദ്രന്റെ ആല്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.