ഡയറക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ഷെയ്ന്റെ ആൾക്കാർ ചർച്ചകൾ നടത്തുന്നുണ്ട്. ഏതുവിധേനയേയും പ്രശ്നങ്ങൾ പരിഹരിച്ച് സിനിമ പൂർത്തിയാക്കാൻ കഴിയണമെന്ന ആവശ്യമാണ് സംവിധായകൻ ശരത് ഡയറക്ടേഴ്സ് അസോസിയേഷനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ചർച്ചകൾക്കൊടുവിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഷെയ്നും ശരത്തും.
ബുധാനാഴ്ച രാത്രി വരെ തനിക്കെതിരെ സിനിമാ വിലക്കുണ്ടാവില്ല എന്ന് നിര്‍മാതാക്കളുടെ സംഘടനയിലുള്ളവര്‍ പറഞ്ഞതായി ഷെയ്ന് വ്യക്തമാക്കി. ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്നങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പു തന്നിരുന്നതായും ഷെയ്ന് പറഞ്ഞു.