സുധീരന്‍ ഇടപെട്ടു; ഷാഹുല്‍ ഹമീദ് ഡിസിസി ജനറല്‍ സെക്രട്ടറിസ്ഥാനത്തു തുടരും

വ്യാഴം, 19 ഫെബ്രുവരി 2015 (19:06 IST)
അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്നു ഷാഹുല്‍ ഹമീദിനെ നീക്കിയ നടപടി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ റദ്ദാക്കി.

അച്ചടക്കനടപടിയുടെ ഭാഗമായാണു ഷാഹുല്‍ ഹമീദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയത്. പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടു വാര്‍ത്താസമ്മേളനം വിളിച്ചു പാര്‍ട്ടിക്കെതിരായി സംസാരിച്ചു എന്ന ആരോപണത്തിലായിരുന്നു ഷാഹുല്‍ ഹമീദിനെതിരെ നടപടിയുണ്ടാ‍യത്. പ്രശ്നത്തില്‍ നേരത്തെ ഡിസിസി യോഗത്തിലും ബഹളമുണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക