മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച എസ് .എഫ്.ഐ ക്കാർ പിടിയിൽ
കൊല്ലം : മദ്യ ലഹരിയിൽ പോലീസിനെ ആക്രമിച്ച കേസിൽ മൂന്നു എസ് .എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ കൊട്ടാരക്കര ഏറിയ പ്രസിഡന്റ് അജുവിനെതിരെയും മദ്യപിച്ചു വാഹനം ഓടിച്ചതിന് ഏറിയ സെക്രട്ടറി അലീമിനെതിരെയും ആണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് സന്ധ്യയ്ക്ക് കൊട്ടാരക്കര ചന്തമുക്കിലായിരുന്നു സംഭവം.അജുവിനും അലീമിനും ഒപ്പം മറ്റൊരു പ്രവർത്തകനായ അർജുനും ഉണ്ടായിരുന്നു. മൂന്നു എസ്.എഫ്.ഐ പ്രവർത്തകരും ചേർന്ന് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു ഗതാഗതം സ്തംഭിച്ചു. നാട്ടുകാരുമായി ഇവർ വഴക്കിടുകയും ചെയ്തു.
വിവരം അറിഞ്ഞു എത്തിയ എസ്.ഐ ബാലാജിയുടെ കോളറിൽ കുത്തിപ്പിടിച്ചു ആക്രമിക്കാൻ ശ്രമിച്ചെന്നും കൊല്ലുമെന്നും ഇവർ ഭീഷണിപ്പെടുത്തി. അജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കൊട്ടാരക്കര എസ്.ജി കോളേജിലെ നിരവധി കേസുകളിൽ പ്രതിയാണ് ഇരുവരും എന്നാണു പോലീസ് അറിയിച്ചത്.