ബാലികയെ പീഡിപ്പിച്ച യുവാവിന് 25 വർഷം കഠിനതടവ്

വെള്ളി, 3 നവം‌ബര്‍ 2023 (18:18 IST)
മലപ്പുറം: അഞ്ചുവയസുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ കോടതി 25 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ തുവ്വൂർ തെക്കുംപുറം കോഴിശ്ശേരി വീട്ടിൽ റിയാസിനെ (37) യാണ് കോടതി ശിക്ഷിച്ചത്.
 
കരുവാരക്കുണ്ട് പോലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്നത്തെ സി.ഐ ആയിരുന്ന ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
 
കേസിലെ പ്രതിയെ പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷിച്ചത്. വിധി പ്രസ്താവിച്ച ശേഷം പ്രതിയെ കോടതി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍