രോഗികളുമായി സംബര്‍ക്കപ്പട്ടികയില്‍ ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തെ മൂന്നിലൊന്ന് കുട്ടികള്‍ക്കും കൊവിഡ് വന്നുപോയതായി സെറോ സര്‍വേ. 1366 കുട്ടികളെ പരിശോധിച്ചപ്പോള്‍ 526പേര്‍ക്കും രോഗം വന്നതായി കണ്ടെത്തി. ഇതില്‍ 38.5 ശതമാനം കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാതെയാണ് രോഗം വന്നുപോയത്.