സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി.എസ്. സത്യ പറഞ്ഞു. ആദ്യമായാണ് സംസ്ഥാനത്ത് ഈ വൈറസ് സ്ഥിരീകരിക്കുന്നത്.എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിക്കുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് ഇന്‍ഡോറിലെ മഹാത്മഗാന്ധി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.