ചൈനയിൽ കൊവിഡ് വ്യാപനം തുടരുന്നു, സ്ഥിതി ഗുരുതരമായേക്കുമെന്ന് റിപ്പോർട്ടുകൾ

തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (19:07 IST)
ചൈനയിലെ കൊവിഡ് വ്യാപനം വരും ദിവസങ്ങളിൽ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. പുതിയ ഡെൽറ്റ വകഭേദമാണ് ചൈനയിലെ പുതിയ കൊവിഡ് വ്യാപനത്തിന് പിന്നിൽ.
 
11 പ്രൊവിൻസുകളിലാ‌യാണ് ചൈനയിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.ഇതിനെ തുടർന്ന് ഗാങ്‌സു അടക്കമുള്ള പ്രവിശ്യകളിൽ ബസ് ടാക്‌സി സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.ശനിയാഴ്‌ച്ച 26 പുതിയ കൊവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്‌തത്.
 
അതേസമയം കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജീവനക്കാർ ഓഫീസിലേക്കെത്തെണ്ട തീയതികൾ സിങ്കപ്പൂർ അടക്കമുള്ള രാജ്യങ്ങൾ നീട്ടി നൽകി. ജനുവരി ഒന്ന് മുതൽ ഓഫീസുകളിലേക്കെത്തിയാൽ മതിയെന്നാണ് നിർദേശം. ജോലിക്കെത്തുന്നവർ രണ്ട് വാക്‌സിനുകൾ സ്വീകരിച്ചവരോ കഴിഞ്ഞ 270 ദിവസത്തിൽ കൊവിഡ് രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നും നിർദേശ‌മുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍