പാഠപുസ്തക അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ് ഹൈക്കോടതിയില്‍

ചൊവ്വ, 21 ജൂലൈ 2015 (13:53 IST)
പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ് ഹൈക്കോടതിയെ അറിയിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കിയ കെബിപിഎസിനെ ഹൈക്കോടതി അഭിനന്ദിച്ചു. കെബിപിഎസിന്റെ വിശദീകരണത്തിന് പിന്നാലെ വിഷയത്തില്‍ സമര്‍പ്പിച്ചിരുന്ന മൂന്ന് ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.

രണ്ടാം ഘട്ടത്തില്‍ അച്ചടിച്ചു നല്‍കേണ്ടിയിരുന്ന 43 ലക്ഷം പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കി. ഇതില്‍ 10.5 ലക്ഷം പുസ്തകങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ പ്രസിലാണ് അച്ചടിച്ചതെന്നും ഇവയുടെ ബൈന്‍ഡിംഗ് ജോലികള്‍ കെബിപിഎസ് പൂര്‍ത്തിയാക്കുമെന്നും കോടതിയെ അറിയിച്ചു.

പാഠപുസ്തക വിതരണം 23 നകം വിതരണം പൂര്‍ത്തിയാകുമെന്നും, പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാനുളള സമയപരിധി സര്‍ക്കാര്‍ ലംഘിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കിയിരുന്നു. വിതരണം ചെയ്യേണ്ട 10 ലക്ഷം പാഠപുസ്തകങ്ങളില്‍ 9 ലക്ഷവും അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കുള്ളതാണ്. ഇതവര്‍ നേരിട്ട് ശേഖരിക്കേണ്ടതാണെന്നും വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിതരണം ചെയ്യാനുള്ള 10 ലക്ഷം പുസ്തകങ്ങളില്‍ 9 ലക്ഷവും അണ്‍എയ്ഡഡ് സ്കൂളുകള്‍ നേരിട്ട് എടുക്കേണ്ടതാണ്. ഒരുലക്ഷത്തി അറുപതിനായരത്തോളം മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നല്‍കാനുള്ളത്. ഇതവര്‍ നേരിട്ട് ശേഖരിക്കേണ്ടതാണെന്നും വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും അബ്ദുറബ് വ്യക്തമാക്കി.

ആര്‍ രാജേഷിന്റെ സബ്മിഷന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.  പാഠപുസ്തക വിതരണം സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ സബ്മിഷനായി പരിഗണിക്കുയായിരുന്നു.

വെബ്ദുനിയ വായിക്കുക