സരിത എസ്‌ നായര്‍ മുകേഷിന്റെ 'മുന്‍ഭാര്യ'യെന്ന് ഗൂഗിള്‍

ബുധന്‍, 29 ജൂണ്‍ 2016 (14:52 IST)
സോളാര്‍ കേസ് പ്രതി സരിത എസ് നായരെ സിനിമാതാരവും എംഎല്‍എയുമായ മുകേഷിന്റെ മുന്‍ഭാര്യയാക്കി ഗൂഗിള്‍. സരിത എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ റിസള്‍ട്ടായി വരുന്നത് സിനിമാതാരവും മുകേഷിന്റെ ഭാര്യയുമായിരുന്ന സരിതയെക്കുറിച്ചുള്ള വിവരങ്ങളും സരിത നായരുടെ ചിത്രങ്ങളും.
 
വിവിധ ഭാഷകളിലായി 140ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും മുകേഷിന്റെ മുന്‍ഭാര്യയാണെന്നുമുള്ള വിവരങ്ങളാണ് സരിത നായരുടെ ചിത്രങ്ങള്‍ സഹിതം ഗൂഗിള്‍ നല്‍കുന്നത്. 
 
സെര്‍ച്ച് റിസള്‍ട്ടില്‍ നല്കിയിരിക്കുന്ന വിവരങ്ങളെല്ലാം മുകേഷിന്റെ മുന്‍ഭാര്യയും സിനിമാ താരവുമായ സരിതയെക്കുറിച്ചുള്ളതാണ്. ചിത്രങ്ങള്‍ മാത്രമാണ് സരിത നായരുടേത്.
 
മമ്മൂട്ടിയും സരിതയും അഭിനയിച്ച ഹിറ്റ് ചിത്രം കാതോടു കാതോരത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രം അവതരിപ്പിച്ചത് സോളാര്‍ സരിതയാണെന്നും ചിത്രം സഹിതം ഗൂഗിള്‍ പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം കൃത്യമാണ്.

വെബ്ദുനിയ വായിക്കുക