എംഎല്‍എ ഹോസ്റ്റലിലെ ഫോണില്‍നിന്ന് 'അജ്ഞാത'നും സരിത എസ് നായരെ വിളിച്ചതായി രേഖകള്‍. സോളാര്‍ കമീഷന് ശേഖരിച്ച ഫോണ്‍വിളി രേഖകളിലാണ് എംഎല്‍എ ഹോസ്റ്റലിലെ ഒരു ലാന്‍ഡ് നമ്പറില്‍നിന്ന് സരിതയുടെ രണ്ട് മൊബൈല്‍ ഫോണുകളിലേക്കും തിരിച്ചും പലവട്ടം വിളിച്ചതായി തെളിഞ്ഞത്.
വെള്ളിയാഴ്ച സോളാര്‍ കമ്മീഷനില്‍ ഹാജരായ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെ ഈ രേഖകള്‍ കാണിച്ചെങ്കിലും നിലവില്‍ എംഎല്‍എ അല്ലാത്ത തനിക്ക് ഹോസ്റ്റലില്‍ സ്ഥിരം മുറിയില്ലെന്നും മുന്‍ സ്പീക്കര്‍, മന്ത്രി എന്ന നിലകളില്‍ താല്‍ക്കാലിക മുറി മാത്രമാണ് അനുവദിക്കുകയെന്നുമായിരുന്നു മറുപടി.
താനുമായി ബന്ധപ്പെട്ട് ഇത്തരമൊരു ലാന്‍ഡ് നമ്പര്‍ ഓര്‍മയിലില്ലെന്നും പരിശോധിച്ചശേഷം മറുപടി നല്‍കാമെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. സരിതയേയോ ബിജുവിനേയോ താന്‍ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും പി പി തങ്കച്ചന് വ്യക്തമാക്കി.