കേരളീയന്റെ ഇഷ്ട മത്സ്യമായ മത്തി കേരള തീരത്ത്നിന്ന് പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളതീരത്ത് ഉണ്ടായിരിക്കുന്ന കടുത്ത ചൂടും പോഷകങ്ങളായ പ്ലവകങ്ങളുടെ കുറവുമാണ് മത്തിയേ കേരളതീരം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. കേരള തീരം ഉപേക്ഷിച്ച മത്തി ആന്ധ്രയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെയും തീരങ്ങളിലേക്ക് ക്ഝേക്കേറിയതായി സമുദ്രമല്‍സ്യ ഗവേഷകര്‍ കണ്ടെത്തി.
ജൂണ്‍ ഒന്നിനെത്തേണ്ട കാലവര്‍ഷം വൈകി. കടലില്‍ കുറച്ച് ദിവസം മാത്രമായിരുന്നു മഴ ഉണ്ടായത്. ഇതുമൂലം കടല്‍ ആവശ്യത്തിനു തണുക്കാതിരുന്നതും, ചൂടുമൂലം കടലില്‍ മത്തിയുടെ ഇഷ്ട ഭക്ഷണങ്ങള്‍ കുറഞ്ഞതും പ്ലവകങ്ങള്‍ ഇല്ലാതായതും ഈ പലായനത്തിനു മുഖ്യകാരണമാണ്. ആന്ധ്രാ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മത്തി ലഭ്യത കൂടുതല്‍.
ട്രോളിങ്ങ് നിരോധനം തുടങ്ങിയിട്ടും മത്തി കിട്ടാത്തത് മല്‍സ്യത്തൊഴിലാളികളെയും നിരാശരാക്കി. ട്രോളിങ്ങ് നിരോധനം നടപ്പായ ആവേശത്തില്‍ കടലില്‍ പോയ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കാര്യമായി ഒന്നും കിട്ടിയതുമില്ല. മണ്‍സുണ്‍കാലത്ത് സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയും വരെ തുച്ഛമായാണ് ലഭിച്ചത്. മത്തി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് കേന്ദ്രസമുദ്രമല്‍സ്യഗവേഷണ കേന്ദ്രവും പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇനി കേരളതീരത്ത് അനുയോജ്യമായ സാഹചര്യം ഉണ്ടായാല്‍ മത്തികൂട്ടം തിരികെ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.