സന്തോഷ് പണ്ഡിറ്റിന്റെ നായിക കരമനയാറ്റിൽ മരിച്ച നിലയിൽ

തിങ്കള്‍, 20 ജൂലൈ 2015 (15:49 IST)
ടിവി സീരിയൽ നടിയും, സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലെ നായികയുമായിരുന്ന പ്ലസ് ടു വിദ്യാർഥിനിയെ കരമന മരുതൂർക്കടവ് പാലത്തിനു സമീപം കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷാജി– സുമ ദമ്പതികളുടെ മകളുമായ ശിൽപ (19) ആണു മരിച്ചത്.

ശനിയാഴ്ച രാത്രിയാണു മൃതദേഹം കണ്ടത്. ശിൽപയും കൂട്ടുകാരിയും രണ്ടു യുവാക്കൾക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടുകൊടുത്തു. ശാസ്തമംഗലം ആർകെഡി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് ശില്‍പ്പ.

വെബ്ദുനിയ വായിക്കുക