അഖിലേഷ് യാദവ് പിതാവിന് വഴങ്ങുന്നു; പുറത്താക്കിയ നാലു മന്ത്രിമാരെ തിരിച്ചെടുക്കും; രാഷ്‌ട്രീയപ്രതിസന്ധിക്ക് പരിഹാരം

ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (12:40 IST)
രാഷ്‌ട്രീയപ്രതിസന്ധിക്ക് പരിഹാരമായി ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ഒത്തുതീര്‍പ്പിലേക്ക്. ശിവ്‌പാല്‍ യാദവ് അടക്കം നാലു മന്ത്രിമാരെ തിരിച്ചെടുക്കാന്‍ തീരുമാനമായതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നത്. പുറത്താക്കിയ മന്ത്രിമാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്കും.
 
കഴിഞ്ഞദിവസം നിയമസഭാകക്ഷി യോഗത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് അഖിലേഷ് യാദവുമായും ശിവ്‌പാലുമായും വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. 
 
ആഭ്യന്തരഭിന്നത രൂക്ഷമായതിനെ തുടർന്നാണ്​ ഉത്തർപ്രദേശ്​ മുഖ്യമ​ന്ത്രി അഖിലേഷ്​ യാദവ്​ മന്ത്രിമാരെ പുറത്താക്കിയത്​. അതേസമയം, ശിവ്​പാൽ യാദവ്​ പുറത്താക്കിയ അഖിലേഷ്​ പക്ഷക്കാരനായ രാംഗോപാൽ യാദവ്​, ഉദയ്​പൂർ യാദവ്​​ എന്നിവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.

വെബ്ദുനിയ വായിക്കുക