സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ സലിംകുമാര്‍ ഹൈക്കോടതിയില്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിച്ച ജൂറിചെയര്‍മാന്‍ എല്ലാ ചിത്രങ്ങളും കാണാതെയാണ് അവാര്‍ഡ് നിര്‍ണയംനടത്തിയതെന്നും തന്റെ ചിത്രമായ 'മൂന്നാംനാള്‍ ഞായറാഴ്ച അവാര്‍ഡിന് പരിഗണിക്കാത്തത് നീതികരിക്കാനാവില്ലെന്നും ആരോപിച്ച് നടന്‍ സലീം കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കി.
ഹര്‍ജ്ജിയില്‍ സര്‍ക്കാരിനും ചലച്ചിത്ര അക്കാദമിക്കും ജൂറി ചെയര്‍മാനും അംഗങ്ങള്‍ക്കും കോടതി നോട്ടീസയച്ചു