അതിശൈത്യം: സംവിധായകന്‍ സാജന്‍ കുര്യന്‍ ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ മരിച്ചു
അതിശൈത്യത്തെ തുടര്‍ന്ന് മലയാളി ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ മരിച്ചു.
സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ ഇപ്പോഴത്തെ താപനില.
ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈബ്ളിയോ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഇയ്യിടെ പ്രകാശനം ചെയ്ത സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്. സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായിരുന്നു. അതിശൈത്യം മൂലം സിനിമയില്‍ വേഷം ചെയ്യേണ്ടിയിരുന്ന തണുപ്പ് കാരണം ചിത്രീകരണം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം മടങ്ങുകയാണ് ഉണ്ടായത്.
തൃശൂര്‍ സ്വദേശിയായ സാജന്‍ നേരത്തെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല. ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.