സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സായ് കേന്ദ്രത്തിന് മുന്നില്‍ സമരം

ബുധന്‍, 3 ജൂണ്‍ 2015 (11:55 IST)
ആലപ്പുഴ സായി സെന്ററിൽ വിദ്യാർഥിനി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ സായ് കായിക പരിശീലന കേന്ദ്രത്തിനു മുന്നില്‍ രക്ഷിതാക്കളുടെ ഉപവാസ സമരം ആരംഭിച്ചു. ആത്മഹത്യക്ക് ശ്രമിച്ച രക്ഷിതാക്കള്‍ നല്‍കിയ കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 
 
ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടികൾ പൊലീസിനും മജിസ്ട്രേട്ടിനും നൽകിയ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുമാണ് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
 
ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടികൾ ബിയർ ഉപയോഗിച്ചതായി പെൺകുട്ടികൾ മജിസ്ട്രേട്ടിന് മുമ്പാകെ മൊഴി നൽകി. എന്നാൽ, ഇക്കാര്യം അവർ പൊലീസിൽ നിന്ന് മറച്ചുവച്ചു. ബിയർ ഉപയോഗിച്ചതിനെ സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഇത് ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്നും അതിനാൽ തന്നെ കേസെടുക്കാൻ കഴിയില്ലെന്നുമാണ്  ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനമാണ് ആത്മഹത്യാ ശ്രമത്തിനു പിന്നിലെന്നാണ് രക്ഷിതാക്കളുടെ പരാതി. 
 

വെബ്ദുനിയ വായിക്കുക