സഹോദരന്റെ മരണത്തിൽ സങ്കടം കാരണം ടൂറിനു പോയ ലോകത്തെ ആദ്യത്തെ അനിയൻ; ആർ എൽ വി രാമകൃഷ്ണനെതിരെ സാബു

വ്യാഴം, 9 ജൂണ്‍ 2016 (16:11 IST)
കലാഭവൻ മണി മരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും വിവാദങ്ങൾ അടങ്ങുന്നില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് മണിയുടെ സുഹൃത്തുക്കൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയാണ് സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. എന്നാൽ ഇപ്പോൾ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് നടൻ സാബുവാണ്.
 
സഹോദരന്റെ മരണത്തിൽ സങ്കടം കാരണം ടൂറിന് പോയ ലോകത്തെ ആദ്യത്തെ അനിയൻ എന്ന പരിഹാസത്തോടെ രാമകൃഷ്ണൻ യാത്ര പോയതിന്റെ ചില ഹോട്ടോകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സാബു. അനിയനെ മണി കറ്റി നിർത്തിയിരുന്നുവെന്ന് നേരത്തേ സാബു പറഞ്ഞിരുന്നു.
 
മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റിയും തനിയ്‌ക്കെതിരെ രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളെയും കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു. സാബുവിനും നടൻ ജാഫർ ഇടുക്കിയ്ക്കും എതിരെ നിരവധി തവണ രാമകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക