ശബരിമല: മോഷണസംഘം പിടിയില്‍

വ്യാഴം, 19 നവം‌ബര്‍ 2015 (13:05 IST)
ശബരിമല സന്നിധാനത്ത് 3 മോഷ്ടാക്കളെ പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ കമ്പം ഉത്തമപാളയം സ്വദേശി മുരുകന്‍ (37), ഈശ്വരന്‍ (38), കാളിയപ്പന്‍ (42) എന്നിവരാണു പൊലീസ് പിടിയിലായത്. 
 
നഖത്തിനിടയില്‍ ബ്ലേഡ് വച്ച് തിരക്കില്‍ ഭക്തരുടെ ബാഗ്, പോക്കറ്റ് എന്നിവ കീറിയായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്. എല്ലാ വര്‍ഷവും ഇവര്‍ മണ്ഡലകാലത്ത് സന്നിധാനത്ത് മോഷണത്തിനായി എത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
 
എന്നാല്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് മോഷ്ടിച്ചെടുത്ത ഒരു മൊബൈല്‍ ഫോണ്‍, 14,000 രൂപ എന്നിവ കണ്ടെടുത്തു. നാലാമനെ പിടിക്കാന്‍ അന്വേഷണം ആരംഭിച്ചതായി സന്നിധാനം എസ്.ഐ അശിത് എസ്. കാരാണ്‍മയില്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക