21 നു രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി നടയടക്കും. പിന്നീട് നട തുറക്കുന്നത് ചിങ്ങമാസ പൂജകള്‍ക്കാണ്. ദര്‍ശനത്തിനായി തിരുവനന്തപുരം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, പത്തനംതിട്ട എന്നീ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് കെഎസ്ആര്‍ടിസി പമ്പയ്ക്കും എരുമേലിക്കും പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും.